ബംഗളുരു: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കര്‍ണാടകയില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്.
9.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേര് കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. അതേസമയം, മലയാളികള്‍ ഏറെയുള്ള ബംഗളുരുവില്‍ രോഗബാധ രൂക്ഷമായി തുടരുന്നത്ര ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,46,129 കേസുകളാണ് നിലവിലുള്ളത്.ഇതിനിടെ വാക്സിനുകളുടെ ദൗര്‍ലഭ്യതയെ തുടര്‍ന്ന് 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇത് ബാധകമല്ല. വാക്സിന് പ്രതിസന്ധി കുറച്ചുകാലം കൂടി തുടരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.