Home Featured ‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

by admin

ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സൃഷ്ടിച്ചതാരമാണ് പ്രഭാസ്. തെലുങ്ക് സിനിമാ ലോകത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ആരാധകർക്കിടയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സിനിമ റിലീസാവാനിരിക്കുകയാണ്.

ഇതിനിടെ താരം പങ്കിട്ട ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്.’പ്രിയപ്പെട്ടവരെ… ജീവിതത്തിലേക്ക് വളരെ പ്രധാനപ്പെട്ട ഒരാൾ കടന്നു വരാൻ പോകുന്നു. കാത്തിരിക്കുക’ എന്നാണ് താരത്തിന്റെ കുറിപ്പ്.

ഇൻസ്റ്റഗ്രാം സ്റ്റോറി ആയി കുറിച്ച ഈ വാക്കുകൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. നടന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനയാണ് ഈ പോസ്‌റ്റെന്നാണ് ആരാധകരുടെ സംശയം.

അതേസമയം തന്നെ ഇത് സിനിമ പ്രമോഷന്റെ ഭാഗമായിട്ടുള്ളതാണെന്ന അഭിപ്രായവും പലരും പങ്കുവെയ്ക്കുന്നുണ്ട്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ കൽക്കി 2898 എ.ഡിയാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

ജൂൺ 27നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻ.ടി.ആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വൻതാരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമ്മിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് സൂചനകൾ.

ഇതിനിടെ താരം പങ്കിട്ട ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്.’പ്രിയപ്പെട്ടവരെ… ജീവിതത്തിലേക്ക് വളരെ പ്രധാനപ്പെട്ട ഒരാൾ കടന്നു വരാൻ പോകുന്നു. കാത്തിരിക്കുക’ എന്നാണ് താരത്തിന്റെ കു

You may also like

error: Content is protected !!
Join Our WhatsApp Group