Home Featured പ്ലാസ്റ്റിക് നിരോധനം; വില്‍പന നടത്തുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും

പ്ലാസ്റ്റിക് നിരോധനം; വില്‍പന നടത്തുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും

by admin

ബംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി മേയ് 31 വരെ പ്രത്യേക കാമ്ബയിനുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്. ഇനിയും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ അറിയിച്ചു.

പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ ബി.ബി.എം.പി ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. പൊലീസിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരെ പരിശോധന സംഘത്തിലുള്‍പ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group