മംഗളൂരു: വിളിപ്പുറത്ത് കുതിച്ചെത്തിയ അഗ്നിരക്ഷ സേന തീയണക്കാൻ നടത്തിയ ശ്രമം അപഹാസ്യമായി. വെള്ളമില്ലാത്ത ടാങ്കുമായായിരുന്നു വരവ്. ആദി ഉഡുപ്പിയില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധ വിവരം നഗരസഭ കൗണ്‍സിലർ സുന്ദർ കെലമാഡിയാണ് സേനയെ അറിയിച്ചത്.
ഒന്നര കിലോമീറ്റർ അപ്പുറത്തുനിന്ന് അഗ്നിരക്ഷസേന എത്തി. അപ്പോഴാണ് വെള്ളമില്ലാത്തത് ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന്, വെള്ളം നിറക്കാൻ മല്‍പെയിലേക്ക് അഗ്നിരക്ഷ സേന പോയതിന് പിന്നാലെ ശക്തമായ മഴ പെയ്തു. ഇതില്‍ തീ അണയുകയായിരുന്നു.