ബംഗളൂരു: ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിന്റെ എക്സ്പാൻഷൻ ജോയന്റില്‍ വിള്ളല്‍. രണ്ട് പതിറ്റാണ്ട് മുമ്ബ് നിർമിച്ച ഇത് ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റേഷനാണിത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) താഴത്തെ നിലയില്‍നിന്നാണ് ബസുകള്‍ ഓപറേറ്റ് ചെയ്യുന്നത്.
ഒന്നാംനിലയില്‍ നാലുചക്ര വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും തിരക്കേറിയ പാർക്കിങ് സ്ഥലമാണ്. മൂന്ന്, ഏഴ്, 11 പ്ലാറ്റ്‌ഫോമുകള്‍ക്ക് കുറുകെയുള്ള വിള്ളല്‍ കനത്ത മഴയില്‍ ഏത് സമയവും കെട്ടിടം നിലംപതിക്കാം എന്ന ആശങ്കയുണർത്തുന്നതായി യാത്രക്കാർ പറഞ്ഞു. എന്നാല്‍ ഈ വിള്ളല്‍ വലിയ അപകടസൂചന അല്ലെന്ന് ബി.എം.ടി.സി സിവില്‍ എൻജിനീയറിങ് വിഭാഗം അവകാശപ്പെട്ടു.