ബംഗളൂരു: ഐ.പി.എല്‍ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്ബിയെന്നാരോപിച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മേയ് 12ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡെല്‍ഹി കാപിറ്റല്‍സും തമ്മില്‍ നടന്ന കളിക്കിടെയാണ് സംഭവം.
ചൈതന്യ എന്നയാള്‍ കബ്ബണ്‍ പാർക്ക് പൊലീസ് സ്റ്റേഷനില്‍ കർണാടക ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനും കാന്റീൻ മാനേജർക്കുമെതിരെ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റേഡിയത്തില്‍ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അവിടെ വെച്ചുതന്നെ ഭക്ഷ്യ വിഷബാധയുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.