എറണാകുളം: ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന് ടിടിഇമാര്ക്കുനേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം ട്രെയിൻ വടക്കാഞ്ചേരിയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില് കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി. സ്ലീപ്പര് കോച്ചില് സഞ്ചരിക്കുകയായിരുന്ന യുവാക്കളോട് ടിക്കറ്റ് ചോദിച്ചപ്പോഴാണ് ടിടിഇയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. യുവാക്കളെ പിടികൂടി ആര്പിഎഫ് പരിശോധിച്ചപ്പോള്‍ ഇവരുടെ പക്കല്‍നിന്നും കഞ്ചാവ് കണ്ടെടുത്തു.
എഴുപതു വയസുകാരിയുടെ മരണം; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ എഴുപതു വയസുകാരിക്ക് ന്യൂമോണിയെ ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഇതേ തുടർന്നാണ് ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തി പ്രതിഷേധിച്ചത്.
പുന്നപ്ര സ്വദേശിയായ 70 വയസുകാരിയെ 25 ദിവസം മുൻപാണ് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചത്. വാര്ഡില്‍ പ്രവേശിപ്പിച്ച ഇവരുടെ അസുഖം പിന്നീട് മൂർച്ഛിക്കുകയായിരുന്നു. തലച്ചോറില്‍ അണുബാധയടക്കം ഉണ്ടായെങ്കിലും വേണ്ടത്ര ചികിത്സ നല്‍കിയില്ല.
പരാതിപ്പെട്ടതിനെ തുടര്ന്ന് സൂപ്രണ്ട് ഐസിയുവിലെക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര് ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രോഗം മൂര്ച്ഛിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടര്ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. ജൂനിയര് ഡോക്ടര്മാരാണ് ഇവരെ ചികിത്സിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.