ബംഗളൂരു: കടം വാങ്ങിയ തുക തിരിച്ചടക്കാൻ യുവാവ് സ്വന്തം കുഞ്ഞിനെ വിറ്റു. കോലാർ ജില്ലയിലെ ബംഗാരപേട്ടിലെ കെരെകോടി ബാരങ്കേയിലെ മുനിരാജാണ് (42)മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റത്.
താൻ അറിയാതെ നടന്ന ഇടപാടില്‍ നഷ്ടപ്പെട്ട കുട്ടിയെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാതാവ് പവിത്ര ബംഗാരപേട്ട് പൊലീസ് സ്റ്റേഷനില്‍ ഭർത്താവിനെതിരെ പരാതി നല്കി.
യുവതിയെ സഹായിക്കാൻ വനിത കമീഷൻ അംഗങ്ങള്‍ രംഗത്തെത്തി. വിവാഹിതയായി വർഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാതിരുന്ന പവിത്ര ചികിത്സക്കുശേഷമാണ് ഗർഭിണിയായത്. ആണ്‍കുഞ്ഞിന് ജന്മം നല്കി. മൂന്ന് മാസത്തോളം മാതാവിന്റെ വീട്ടിലായിരുന്നു. പിന്നീട് ഭർത്താവ് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.