Home Featured നൂഡില്‍സ് കഴിച്ച്‌ 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ ആറ് പേര്‍ ചികിത്സയില്‍

നൂഡില്‍സ് കഴിച്ച്‌ 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ ആറ് പേര്‍ ചികിത്സയില്‍

by admin

ലക്നനൗ: നൂഡില്‍സ് കഴിച്ച്‌ 12 വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് സംഭവം.കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി നൂഡില്‍സും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് അംഗങ്ങള്‍ക്ക് അവശതയുണ്ടായത്.

അന്ന് രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രി കൂടുതല്‍ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരിച്ചത്.

മറ്റൊരു ആണ്‍കുട്ടി വിവേകിന്റെ നില അതീവ ഗുരുതരമാണെന്നും ഭക്ഷ്യ വിഷബാധയേറ്റതാണ് മരണകാരണമെന്നും കമ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ ഡോക്ടർ റാഷിദ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കുടുംബാംഗങ്ങളാരും പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

“ശനിയാഴ്‌ച ഭക്ഷ്യവിഷബാധയേറ്റ് അഞ്ച് പേരെ ഇവിടെ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത വിവേകിന്റെ നില ഗുരുതരമായതിനാല്‍ അടുത്തുള്ള ബറേലി ജില്ലയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്,” കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ (സിഎച്ച്‌സി) ഡോക്ടർ റഷീദ് പറഞ്ഞു. ) പിലിഭിത്, പിടിഐയോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group