ലക്‌നൗ: കുർക്കുറെ വാങ്ങാൻ മറന്നതിനെ തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി. ആഗ്ര സ്വദേശിനിയാണ് കുർക്കുറെയുടെ പേരില്‍ ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയത്. ഒരു വർഷം മുമ്ബാണ് ദമ്ബതികള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും യുവതി ഭർത്താവിനോട് കുർക്കുറെ വാങ്ങിവരാൻ ആവശ്യപ്പെടുമായിരുന്നു. ദിവസവും കുർക്കുറെ പാക്കറ്റ് വാങ്ങിവരണമെന്നായിരുന്നു യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നത്.
സ്ഥിരമായി ഭാര്യ കുർക്കുറേ കഴിക്കുന്നതില്‍ ഭർത്താവിന് വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാതെയാണ് വീട്ടില്‍ എത്തിയത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ് തുടർന്ന് ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഭാര്യ അമിതമായി കുർക്കുറെ കഴിക്കുന്നതിനെ പറ്റി പറഞ്ഞാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്ന് യുവാവ് പൊലീസിനെ ധരിപ്പിച്ചു. ഇരുവരും തമ്മില്‍ നിസാര പ്രശ്‌നങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കൗണ്‍സിലിംഗിനയച്ചു. ഇരുവരെയും കൗണ്‍സിലിംഗിന്റെ അടുത്ത ഘട്ടത്തിലേക്ക് വിട്ടിരിക്കുകയാണ്.
ഒട്ടക സവാരിക്ക് പോയ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്‌കരണ പ്ലാന്റില്‍
ബെംഗളൂരു: മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വിദ്യാർത്ഥികളെ മരിച്ചനിലയില്‍ കണ്ടെത്തി. വിജയപുരയിലാണ് സംഭവം. ഇൻഡി റോഡില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായാറാഴ്ച രാവിലെ കുട്ടികളെ കാണാതാവുകയായിരുന്നു.
ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്‌ക ദഹിന്‌ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്‌ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടില്‍ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച രാവിലെ കുട്ടികള്‍ ഒട്ടകസവാരിക്കായി വീട്ടില്‍ നിന്നും പോയിരുന്നു. പുറത്തേക്കുപോയ കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനിയില്ല.
കുട്ടികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്നുള്ള കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
സംഭവത്തില്‍ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നഗരസഭയില്‍ പ്രതിഷേധം നടത്തി. നഗരസഭ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.