ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ തുടർച്ചയായി 42 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂട്, വോട്ടർമാരുടെ എണ്ണത്തെ ബാധിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കേന്ദ്രങ്ങളിലൊരുക്കിയിട്ടുണ്ട്.
ബാഗല്‍കോട്ട്, ബെലഗാവി, ധാർവാഡ്, ഹാവേരി, കൊപ്പാല്‍ എന്നീ ജില്ലകളില്‍ മെയ് 9വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബംഗളൂരുവില്‍ വരും ദിവസങ്ങളില്‍ ചെറിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. ഇന്നലെ വൈകീട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു
ബംഗളൂരു: ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകള്‍ അവതരിപ്പിച്ച് ലുലു ഫാഷൻ വീക്കിന് ബംഗളൂരു രാജാജി നഗർ ലുലു മാളില്‍ തുടക്കമാകുന്നു.
ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മേയ് 10ന് തുടങ്ങി മേയ് 12വരെ നീളുന്നതാണ് ഷോ. ബംഗളൂരു ലുലു മാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകള്‍ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകള്‍ക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോ അടക്കം ആവേശകാഴ്ചകളും ലുലു ഫാഷൻ വീക്ക് ബംഗളൂരു പതിപ്പിലുണ്ടാകും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോണ്‍ യു.കെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാന്റുകള്‍ ഷോയില്‍ മുഖ്യഭാഗമാകും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗണ്‍ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനണ്‍ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വി.ഐ.പി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി, പെപ്പർമിന്റ്, ഡൂഡിള്‍, റഫ്, ടിനി ഗേള്‍, കാറ്റ്വാക്ക്, ലീ കൂപ്പർ FW, വെൻഫീള്‍ഡ്, വി സ്റ്റാർ, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈല്‍, ഗോ കളേഴ്സ് തുടങ്ങി മുൻനിര ബ്രാൻഡുകള്‍ക്കുവേണ്ടി പ്രമുഖ മോഡലുകള്‍ റാമ്ബില്‍ ചുവടുവെക്കും.
പ്രശസ്ത സ്റ്റൈലിഷും ഫാഷൻ കൊറിയോഗ്രാഫറുമായ ഫഹിം രാജയാണ് ഷോ ഡയറക്ടർ. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയില്‍ മേഖലകളില്‍നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷൻരംഗത്തെ ആകർഷകമായ സംഭാവനകള്‍ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകള്‍ക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും നല്‍കുന്നുണ്ട്. മാറുന്ന ഫാഷൻ സങ്കല്പങ്ങളുടെ പുതിയ സാധ്യതകള്‍ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് ഷോയിലൂടെ ലുലു. ലുലു കർണാടക റീജനല്‍ ഡയറക്ടർ ഷരീഫ് കെ.കെ, റീജനല്‍ മാനേജർ ജമാല്‍ കെ.പി, റീട്ടെയ്ല്‍ ഡെവലപ്മെന്റ് മാനേജർ അജിത് പണ്ഡിറ്റ്, ലുലു മാള്‍ ബംഗളൂരു ജനറല്‍ മാനേജർ കിരണ്‍ വി. പുത്രൻ, ബയിങ് മാനേജർ സായിനാഥ് തൈശ്ശേരി തുടങ്ങിയവർ ലുലു ഫാഷൻ വീക്ക് ബംഗളൂരു പതിപ്പിന്റെ ലോഗോ പ്രകാശനത്തില്‍ ഭാഗമായി. ബംഗളൂരുവിന് പുറമേ ഹൈദരാബാദ്, ലഖ്നോ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ലുലു ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നുണ്ട്.