ബെംഗളൂരു : ഉഷ്ണത്തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കർണാടകയിലെ രണ്ടാം ഘട്ടത്തിലെ 14 ലോകസഭ മണ്ഡലങ്ങളിലും ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന യാദ്ഗറിലെ ഷോറാപുർ നിയമസഭ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കൊടും ചൂട് മുന്നിൽക്കണ്ട് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. താപനില 44 ഡിഗ്രിക്ക് മുകളിൽപോകാനുള്ള സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ നേരത്തേ മേയ് അഞ്ചു ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ചിക്കോടി, ബെലഗാവി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂരു, കൊപ്പാൾ, ബല്ലാരി, ഹാവേരി, ധാർവാഡ്, ഉത്തരകന്നഡ, ദാവണഗെരെ, ശിവമോഗ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് ചുവപ്പ് ജാഗ്രതയുള്ളത്
ഉഷ്ണതരംഗ മുന്നറിയിപ്പ്
ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ തുടർച്ചയായി 42 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചൂട്, വോട്ടർമാരുടെ എണ്ണത്തെ ബാധിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കേന്ദ്രങ്ങളിലൊരുക്കിയിട്ടുണ്ട്.
ബാഗല്‍കോട്ട്, ബെലഗാവി, ധാർവാഡ്, ഹാവേരി, കൊപ്പാല്‍ എന്നീ ജില്ലകളില്‍ മെയ് 9വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബംഗളൂരുവില്‍ വരും ദിവസങ്ങളില്‍ ചെറിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. ഇന്നലെ വൈകീട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു.