Home Featured ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസ് ; എച്ച്‌ ഡി രേവണ്ണയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസ് ; എച്ച്‌ ഡി രേവണ്ണയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

by admin

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്‌ ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രേവണ്ണ പ്രതികരിച്ചു.

നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ പ്രജ്ജ്വലിന്റെ പിതാവും നിയമസഭാംഗവുമായ രേവണ്ണയെ അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണിത്. തട്ടികൊണ്ടുപോയ കേസില്‍ മൈസൂരു കെ ആര്‍ നഗര്‍ പൊലീസാണ് രേവണ്ണക്കെതിരെ കേസെടുത്തത്. സ്ത്രീയുടെ മകന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.

You may also like

error: Content is protected !!
Join Our WhatsApp Group