Home Featured കുടുംബവഴക്കിനെ തുടര്‍ന്ന് 6 വയസ്സുകാരനെ അമ്മ മുതലക്കുളത്തില്‍ എറിഞ്ഞ് കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് 6 വയസ്സുകാരനെ അമ്മ മുതലക്കുളത്തില്‍ എറിഞ്ഞ് കൊന്നു

by admin

ബെംഗളൂരു ∙ കുടുംബവഴക്കിനെത്തുടർന്ന് മാതാവ് മുതലസംരക്ഷണകേന്ദ്രത്തിലേക്കു വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം.

കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ ശനിയാഴ്ച വൈകിട്ടാണു ക്രൂര കൊലപാതകം നടന്നത്. മകൻ വിവേകിനെയാണ് മാതാവ് സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭർത്താവ് രവികുമാറുമായുള്ള വഴക്കിനെത്തുടർന്നു കുട്ടിയുമായി ഇവർ വീടുവിട്ടിറങ്ങുകയായിരുന്നു.കേന്ദ്രത്തിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച്‌ പൊലീസും അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു തടസ്സമായി. ഇന്നലെ രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group