ബംഗളൂരു: താപനില 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ റെയ്ച്ചൂരില്‍ ഉഷ്ണതരംഗം മൂലം അഞ്ച് മരണം. ഇതില്‍ നാലുപേർ നിർജലീകരണം മൂലമാണ് മരണപ്പെട്ടതെന്ന് ഡിസ്ട്രിക്‌ട് ഹെല്‍ത്ത് ഓഫിസർ ഡോ.സുരേഷ് ബാബു പറഞ്ഞു.
സംഭവത്തെക്കുറിച്ച് മെഡിക്കല്‍ സംഘം അന്വേഷിച്ചുവരുകയാണ്. മരണപ്പെട്ട അഞ്ചില്‍ നാലു പേരും റെയ്ച്ചൂരിലെ സിന്ദലൂർ താലൂക്കിലുള്ളവരാണ്. പത്തു വർഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. കർണാടകയില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതും റെയ്ച്ചൂരിലാണ്. റായ്ച്ചൂർ ഹൈദരാബാദ് ഹൈവേയില്‍ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. ശക്തിനഗറില്‍ വെച്ചാണ് സംഭവം. ഡ്രൈവർ ഉടൻ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു.