ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു. സംഭവത്തിൽ വിദ്യാർഥിയുടെ മുൻ സഹപാഠി മുബാറക് എന്ന മുബയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 22- കാരനായ വിദ്യാർഥിയിൽനിന്ന് 24,500 രൂപ കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നീട് കേരളത്തിൽ നിന്ന് വിദ്യാർഥിയുടെ അച്ഛനെത്തി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. വിദ്യാർഥിയും മുബാറകും പി.യു. കോഴ്സിന് ഒരുമിച്ച് പഠിച്ചിരുന്നു.
കഴിഞ്ഞമാസം 26-നാണ് തട്ടിപ്പുനടന്നത്. മുബാറക് സുഹൃത്തായ സുന്ദറിൻ്റെ സഹായത്തോടെ വിദ്യാർഥിയെ ഹള്ളിയിലെ ഒരു ഹോട്ടലിനുസമീപം കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.