Home Featured മലയാളികളുടെ കാത്തിരിപ്പ് സഫലം; സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിൽ; രോഹിത് ശർമ നയിക്കും

മലയാളികളുടെ കാത്തിരിപ്പ് സഫലം; സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിൽ; രോഹിത് ശർമ നയിക്കും

by admin

മുംബൈ: കാത്തിരിപ്പിന് ഒടുവിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന 15 അംഗ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന് ആകും. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചു. സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പർ ആണ് സഞ്ജു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്‌വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിലെ മുന്‍നിര ബാറ്റര്‍മാര്‍. റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായി എത്തും.

ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പേസര്‍മാരായി ടീമിലുണ്ട്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് സ്പിൻ കൈകാര്യം ചെയ്യുന്നത്.ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സ്റ്റാന്‍ഡ് ബൈ: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

You may also like

error: Content is protected !!
Join Our WhatsApp Group