നോയിഡ: മക്ഡോണാള്‍ഡ്സില്‍ നിന്നും ബർഗർ കഴിച്ചയാള്‍ക്ക് രോഗബാധ. നോയിഡയിലെ സെക്ടർ 18ലെ ഔട്ട്‍ലെറ്റില്‍ നിന്നും ഭക്ഷണം കഴിച്ചയാള്‍ക്കാണ് രോഗബാധയേറ്റത്.
നോയിഡയിലെ തന്നെ സെക്ടർ 104ലെ തിയോബ്രോമ ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ച സ്ത്രീക്കും രോഗബാധയേറ്റിട്ടുണ്ട്. രണ്ടിടത്ത് നിന്നും ഭക്ഷ്യസുരക്ഷവകുപ്പ് സാമ്ബിളുകള്‍ ശേഖരിച്ചു.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പോർട്ടല്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി. നോയിഡയിലെ മക്ഡോണാള്‍ഡ്സ് ഔട്ട്‍ലെറ്റില്‍ നിന്നും ബർഗറും ഫ്രഞ്ച് ഫ്രൈസും കഴിച്ചയാള്‍ക്കാണ് രോഗബാധയുണ്ടായത്. പരാതിയില്‍ ഉടൻ തന്നെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷ വകുപ്പ് ഔട്ട്‍ലെറ്റിലെത്തി സാമ്ബിളുകള്‍ ശേഖരിച്ചു.
മക്ഡോണാള്‍ഡ്സിനെതിരെ ഓണ്‍ലൈൻ പോർട്ടലിലൂടെയാണ് പരാതി ലഭിച്ചത്. ആലു ടിക്കി ബർഗറും ഫ്രഞ്ച് ഫ്രൈസും കഴിച്ചയാള്‍ അസുഖബാധിതനാവുകയായിരുന്നു. ഔട്ട്‍ലെറ്റില്‍ നിന്നും പാം ഓയില്‍, ചീസ്, മയോണൈസ് എന്നിവയുടെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ അർച്ചന ധീര പറഞ്ഞു.
നോയിഡയിലെ സെക്ടർ 104ലെ തിയോബ്രോമ ബേക്കറിയില്‍ നിന്നും കേക്ക് കഴിച്ച സ്ത്രീക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറിയിലെത്തി പൈനാപ്പിള്‍ കേക്കിന്റെ സാമ്ബിള്‍ ശേഖരിച്ച് പരിശോധനക്കായി ലബോറിട്ടറിയിലേക്ക് അയച്ചുവെന്ന് അർച്ചന ധീര പറഞ്ഞു. പരിശോധനക്ക് ശേഷം രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.