ബെംഗളൂരു: അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. രാമനഗര ജില്ലയിലെ കനക്പുര മേക്കെദാട്ട് അണക്കെട്ടിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. ഹര്‍ഷിത (20), വര്‍ഷ (20), നേഹ (19), അഭിഷേക് (20), തേജസ് (21) എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥികള്‍ കാവേരി നദിയുടെ സംഗമസ്ഥാനത്ത് അപകടത്തില്‍പെട്ടത്. ബെംഗ്‌ളൂറിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന 12 പേരടങ്ങിയ സംഘമാണ് തിങ്കളാഴ്ച (29.04.2024) രാവിലെ മേക്കെദാട്ട് സന്ദര്‍ശിക്കാനെത്തിയത്. നീന്തുന്നതിനിടെ ഇവര്‍ ചുഴിയില്‍ കുടുങ്ങി മുങ്ങിമരിക്കുകയായിരുന്നുവെന്ന് സതനൂര്‍ പൊലീസ് പറഞ്ഞു. ബാക്കിയുള്ള ഏഴ് വിദ്യാര്‍ഥികള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാൻ എത്തി; പെരിയാറില്‍ കുളിക്കുന്നതിനിടെ ആഴമുള്ള കയത്തിലേക്ക് വീണ് യുവതി മരിച്ചു
പെരുമ്ബാവൂർ: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു.
ചെങ്ങന്നൂർ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരിയാറില്‍ കുളിക്കുന്നതിനിടെ ആഴമുള്ള കയത്തിലേക്ക് വീണാണ് അപകടം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു.
ആലാട്ടുചിറ ഏമ്ബക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. ഏമ്ബക്കോട് നെടുമ്ബിള്ളില്‍ (സിദ്ധാർഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകള്‍ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോള്‍. പുഴയില്‍ മുങ്ങിപ്പോയ സ്വാതിയെ രക്ഷപ്പെടുത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജില്‍ ഒരുമിച്ചു പഠിച്ച സ്വാതിയും ജോമോളും ഉറ്റ സുഹൃത്തുക്കളായിരുന്നു. സ്വാതി നോയിഡയിലും ജോമോള്‍ ബംഗളൂരുവില ജോലി ചെയ്യുകയാണ്. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉള്‍പ്പെടെ അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയില്‍ നിന്ന ജോമോള്‍ കാല്‍വഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.മെയ് ഒന്നിന് നടക്കുന്ന സ്വാതിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാൻ ശനിയാഴ്ചയാണ് ജോമോള്‍ കോടനാടെത്തിയത്. പെരുമ്ബാവൂർ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.