ബെംഗളുരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍ മറിച്ചു വിറ്റ കേസില്‍ കര്‍ണാടകയിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യക്ക് വീണ്ടും കുരുക്ക് മുറുകുന്നു. തേജസ്വിയോടൊപ്പം വാര് റൂമിലെത്തി സമഗ്ര അന്വേഷണം നടത്തിയ എംഎല്‍എയുടെ പേഴ്സണല്‍ അസിസ്റ്റന്റിന് കിടക്കകള്‍ മറിച്ചുവില്‍ക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളെ പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും .
ആശുപത്രിയിലെ ബെഡുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് തേജസ്വി സൂര്യയും മറ്റ് രണ്ട് ബി.ജെ.പി.എംഎല്‍എമാരുമായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ കോവിഡ് വാര് റൂമിലെത്തി ഫയലുകള്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു.
കോവിഡ് വാര് റൂമില്‍ എംഎല്‍എയ്ക്കൊപ്പമെത്തിയ പിഎക്കാണ് കോവിഡ് കിടക്ക കരിഞ്ചന്തയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം . നിലവില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഇയാളെ കോവിഡ് മുക്തനായ ശേഷം ചോദ്യംചെയ്യും. തേജസ്വി സൂര്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ബെംഗളുരു പോലീസ് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു തേജസ്വി സൂര്യയുടെ വെളിപ്പെടുത്തല്‍.
അതെ സമയം പ്രതിപക്ഷ കക്ഷികള്‍ വരെ തേജസ്വി സൂര്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി . തൊട്ടടുത്ത ദിവസം കോവിഡ് വാര് റൂമിലെത്തിയ തേജസ്വി സൂര്യ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രം വിളിച്ചുപറഞ്ഞ് രോഷം കൊള്ളുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ അഴിമതി ആരോപണം മുസ്ലീം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമര്‍ശനവും വ്യാപകമായി .
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പീനിയക്ക് സമീപം പതിനാലുകാരന് കൊലപ്പെടുത്തി