ബെംഗളൂരു: ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ പൊതുസ്ഥലങ്ങളിലുള്ള അഞ്ചുലക്ഷത്തോളം വെള്ള ടാപ്പുകളിൽ എയ്റേറ്റർ സ്ഥാപിച്ച് ജല അതോറിറ്റി. സർക്കാർ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലുമുള്ള ടാപ്പുകളിലാണ് എയ്റേറ്ററുകൾ സ്ഥാപിച്ചത്. നഗരത്തിലെ ടാപ്പുകളിൽ എയ്റേറ്റർ സ്ഥാപിക്കാൻ 30 വരെയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) സമയം നൽകിയിരിക്കുന്നത്.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറി: എഴുന്നേല്ക്കാന് കൂട്ടാക്കാതെ യാത്രക്കാരോട് തര്‍ക്കിച്ച് യുവതി,
യാത്രക്കാരുടെ തിരക്കുമൂലം ഇന്ത്യന്‍ റെയില്‍വേ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എക്സ്പ്രസുകളില്‍ നിന്നും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ജനറല്‍ കമ്ബാര്ട്ട്മെന്റുകളുടെ എണ്ണം കുറച്ചതോടെ സാധാരണക്കാരായ യാത്രക്കാര്‍ ഏറെ ദുരിതത്തിലാകുകയും യാത്രയക്കായി റിസര്വേര്ഷനിലേക്കും എസി കോച്ചുകളിലേക്കും ചേക്കേറിത്തുടങ്ങിയതാണ് ഇതിനുള്ള കാരണം.എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന തിരക്കുകള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. റിസര്‍വേഷന്‍ ചെയ്ത് യാത്രക്കായി എത്തിയവരും ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കമ്ബാര്‍ട്ട്മെന്റില്‍ കയറിയ മറ്റ് യാത്രക്കാരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളാണ് ഓരോ ദിവസവും ദീര്‍ഘദൂരെ ട്രെയിനുകളില്‍ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ നേടുന്നത്.Shoneekapoor എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ‘ടിക്കറ്റ് ഇല്ലാതെ റിസര്‍വ് ചെയ്ത സീറ്റില്‍ സ്ത്രി ഇരിക്കുന്നു. അവര്‍ എഴുന്നേല്ക്കാന് തയ്യാറായില്ല. ചുറ്റുമുള്ള എല്ലാവരോടും തര്‍ക്കിച്ചു. സ്ത്രീ പക്ഷ കാര്‍ഡിന്റെ മികച്ച പ്രയോഗം.’ വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. വീഡിയോയുടെ തുടക്കത്തില്‍ തന്നെ സ്ത്രീ ഇത് തന്റെ സീറ്റല്ലെന്ന് സമ്മതിക്കുന്നുണ്ട്.
പക്ഷേ അവര്‍ അവിടെ നിന്നും എഴുന്നേല്ക്കാന് തയ്യാറല്ല. മാത്രമല്ല, അവര്‍ തന്നെ ചോദ്യം ചെയ്ത എല്ലാവരുമായും തര്‍ക്കിക്കുന്നു. ടിടിഇയോട് പോയി പറയൂ. തനിക്ക് സീറ്റില്‍ നിന്നും എഴുന്നേല്ക്കാന് പറ്റില്ലെന്ന് അവര്‍ തീര്‍ത്ത് പറയുന്നു. ഏതാണ്ട് മൂന്നറ മിനിറ്റോളമുള്ള വീഡിയോയില്‍ അവര്‍ ആ സീറ്റില്‍ നിന്നും എഴുന്നേല്ക്കാന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല തനിക്ക് റെയില്‍വേയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നു. ഒടുവില്‍ ക്ഷീണം കാരണമാണ് ഇരുന്നതെന്നും അവര്‍ പറയുന്നു. ഇടയ്ക്ക് ഒരു സ്ത്രീ അവരോട് സംസാരിക്കാന്‍ ശ്രമിക്കുമ്ബോള്‍, ‘നീ മിണ്ടരുത് നീ മിണ്ടരുതെ’ന്ന് പറഞ്ഞ് അവര്‍ ബഹളം വയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്കുള്ളിലെ സ്ത്രീയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭൂരിഭാഗം പേരും ളരെ പരുഷമായാണ് പ്രതികരിച്ചത്. ”ഇക്കാലത്ത് ഒരു കാരണവുമില്ലാതെ ചില സ്ത്രീകള്‍ക്ക് വളരെയധികം ബഹളം വയ്ക്കുന്നു. ഇതൊന്നുമല്ല സ്ത്രീശാക്തീകരണം കൊണ്ട് ലക്ഷ്യമിടുന്നത്” ഒരു കാഴ്ചക്കാരനെഴുതി. ‘ലിംഗ ഭേദമില്ലാതെ നിയമവിരുദ്ധമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണം’ മറ്റൊരു കാഴ്ചക്കാരന് എഴുതി. ഫെമിനിസം എന്ന് എഴുതിയവരും കുറവല്ല. വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണവുമായി റെയില്‍വേയും രംഗത്തെത്തി.