ബെംഗളൂരുവിലുള്ള വോട്ടർമാർക്ക് കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കി കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഏപ്രിൽ 20 മുതൽ 30 വരെ കേരളത്തിലേക്കുള്ള അധിക സർവീസുകൾ:
07.46 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
*08.16 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്‌സ്‌പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
*09.15 PM ബെംഗളൂരു – കോഴിക്കോട് (സൂപ്പർ എക്‌സ്‌പ്രസ്) – മൈസൂർ, കുട്ട, മാനന്തവാടി വഴി
*06.45 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
*07.30 PM ബെംഗളൂരു – എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
*06.10 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
*07.15 PM ബെംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
*09.45 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
*10.30 PM ബെംഗളൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
*08.45 PM ബെംഗളൂരു – മലപ്പുറം ബെംഗൂരു – കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – മൈസൂർ, കുട്ട വഴി
ഏപ്രിൽ 20 മുതൽ 28 വരെ കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ:
09.15 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട വഴി
*10.30 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട വഴി
*08.45 PM കോഴിക്കോട് – ബെംഗളൂരു (സൂപ്പർ എക്‌സ്‌പ്രസ്) – മാനന്തവാടി, കുട്ട വഴി
*06.35 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
*07.05 PM എറണാകുളം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
*06.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
*07.10 PM കോട്ടയം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
*10.10 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി
*09.50 PM കണ്ണൂർ – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി വഴി08.00 PM മലപ്പുറം – ബെംഗളൂരു (സൂപ്പർ ഡീലക്‌സ്) – കുട്ട, മൈസൂർ വഴി
അധിക സർവീസുകൾ നടത്തേണ്ടത് യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയും കോർപ്പറേഷന്റെ വരുമാന വർധനയും സാധ്യതയും മുൻനിർത്തി മാത്രമായിരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (ഓപ്പറേഷൻസ്) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യൂണിറ്റ് ഓഫിസർമാർ ഓരോ ദിവസവും ബെംഗളൂരു ഐസിയുമായി സർവീസ് നടത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ആശയവിനിമയം നടത്തണം. അധിക സർവീസുകൾക്കെല്ലാം ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. എൻഡ് ടു എൻഡ് ഫ്ലക്‌സി നിരക്ക് ഏർപ്പെടുത്തുന്നതിനും യൂണിറ്റ് ഓഫിസർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു
ലവ്ജി ഹാദ് ആരോപണം തെറ്റ്, രണ്ടുപേരും പ്രണയത്തില്‍ ആയിരുന്നു; മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അമ്മ
ബെംഗളൂരു: മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ.എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടില്‍ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്.നേഹയുടെ പിതാവും കർണാടകയിലെ കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ്.
തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് നേഹ പിൻമാറിയതിന്റെ രോഷത്തിലാണ് കൃത്യം ചെയ്തതെന്നും ഫയാസ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലൗ ജിഹാദ് ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുണ്ട്.തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുന്നെന്ന് ഫയാസിന്റെ അമ്മ പറഞ്ഞു. ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഫയാസിന് സമ്മാനം ലഭിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് നേഹ നമ്ബർ സംഘടിപ്പിച്ച് ഫയാസിനെ വിളിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.തന്റെ മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ നിയമമനുസരിച്ചുള്ള ഏറ്റവും കടുത്ത ശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്നും മുംതാസ് പറഞ്ഞു.
“എന്റെ മകനു വേണ്ടി കർണാടകത്തിലെ എല്ലാ ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും മാപ്പ് ചോദിക്കുന്നു. അവള്‍ എനിക്ക് എന്റെ മകളെപ്പോലെയായിരുന്നു. അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്നെനിക്കറിയാം. അവരെപ്പോലെത്തന്നെ ഞാനും ദുഖിതയാണ്. എന്റെ മകൻ ചെയ്തത് തെറ്റാണ്. ആര് ചെയ്താലും അത് തെറ്റാണ്,” അവർ പറഞ്ഞു.23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. നേഹ പഠിച്ച അതേ കോളേജില്‍ സഹപാഠിയായിരുന്നു ഫയാസ്.അതെസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ള കർണാടകത്തില്‍ ഈ വിഷയം വിവാദമായിത്തന്നെ തുടരുകയാണ്. ശോഭ കരന്തലജെ, മീനാക്ഷി ലേഖി, സംസ്ഥാന ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്ര തുടങ്ങിയവർ ആരോപണങ്ങളുമായി സജീവമാണ്.