ബെംഗളൂരു : വോട്ട് ചെയ്ത ശേഷം സൗജന്യ ഫുഡ് ഓഫർ ചെയ്ത് ഹോട്ടൽ ഉടമ.nവോട്ടുചെയ്തതിനുശേഷം മഷിപുരട്ടിയ വിരൽ കാണിച്ചാൽ മതി, ഹോട്ടലിൽ നിന്ന് സൗജന്യമായി ജ്യൂസു ലഘുപലഹാരങ്ങളും നൽകുമെന്നാണ് ഓഫർ.bവോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നഗരത്തിലെ പോളിങ് ശതമാനം ഉയർത്താനുമായി ബൃഹത് ഹോട്ടൽസ് അസോസിയേഷനാണ് ‘ഓഫർ’ പ്രഖ്യാപിച്ചിരിക്കുന്നത്.
സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകുന്ന കടകൾക്കു മുന്നിൽ ഇവ എഴുതി പ്രദർശിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പി.സി. റാവു പറഞ്ഞു.മുൻവർഷങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു നഗരത്തിലെ പോളിങ്. വോട്ടെടുപ്പിനോടുള്ള നഗരവാസികളുടെ താത്പര്യമില്ലായ്മ മാറ്റിയെടുക്കാൻ ഇത്തവണ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വൻതോതിലുള്ള പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഇതിനൊപ്പമാണ് പോളിങ് ശതമാനം കൂട്ടുന്നതിന് സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകാനുള്ള ഹോട്ടൽ ഉടമകളുടെ തീരുമാനം. വോട്ടെടുപ്പ് ദിവസം അവധി ലഭിക്കുന്നതിനാൽ വോട്ടുചെയ്യാതെ നഗരത്തിനു പുറത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നതാണ് വോട്ടർമാരുടെ പതിവ്.
ഇത്തവണ വോട്ടെടുപ്പ് വെള്ളിയാഴ്ചയായതിനാൽ ശനിയും ഞായറുമുൾപ്പെടെ മൂന്നുദിവസം അവധി ലഭിക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.