Home Featured നടന്‍ മന്‍സൂര്‍ അലിഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

നടന്‍ മന്‍സൂര്‍ അലിഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

by admin

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മന്‍സൂര്‍ മത്സരിക്കുന്നത്.

ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണവും നടത്തിയിരുന്നു.

അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെയ്‌ക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group