സ്റ്റാഫ് കാർ ഡ്രൈവേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തപാല്‍ വകുപ്പ്. ഓർഡിനറി ഗ്രേഡില്‍ 19 ഒഴിവുകളിലാണ് നിയമനം. 19 ഒഴിവുകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്ബള കമ്മീഷൻ പ്രകാരം പ്രതിമാസ ശമ്ബളം ലഭിക്കും
അപേക്ഷകരുടെ പരമാവധി പ്രായപരിധി 56. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ഉടമകള്‍ക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. കൂടാതെ മൂന്ന് വർഷം വാഹനമോടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം. പത്താം ക്ലാസ് പാസായാവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കുന്നവർക്ക് രണ്ട് വർഷത്തേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാകും ആദ്യത്തെ നിയമനം. ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്പീഡ് പോസ്റ്റിലൂടെയോ രജിസ്റ്റേർഡ് പോസ്റ്റിലൂടെയോ അപേക്ഷ സമർപ്പിക്കാം.
ഓഫീസ് ഓഫ് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറല്‍, ബീഹാർ സർക്കിള്‍, പട്‌ന – 800001′ എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം വന്ന തീയതി മുതല്‍ 45 ദിവസത്തിനകം അപേക്ഷിക്കണം.