ബംഗളൂരു: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം ആദ്യമായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടകയിലെത്തുന്നു.
ബുധനാഴ്ച മാണ്ഡ്യയിലെയും കോലാറിലെയും പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചക്ക് ബംഗളൂരു എയർപോർട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി നേരെ മാണ്ഡ്യയിലേക്ക് തിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംബന്ധിച്ച ശേഷം കോലാറിലേക്ക് പോകുമെന്ന് കർണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടകയില്‍ ഏപ്രില്‍ 26ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളാണ് മാണ്ഡ്യയും കോലാറും.