ബംഗളൂരു: കമീഷൻ രഹിതമായി പ്രവർത്തിക്കുന്ന ബംഗളൂരുവിന്റെ ഹിറ്റ് ആപ് നമ്മ യാത്രിയില്‍ കാബ് സർവിസുകള്‍ക്ക് തുടക്കമായി.
നിലവില്‍ മറ്റു കമ്ബനികളുടെ ഉയർന്ന കമീഷൻ നിരക്കുമൂലം ബുദ്ധിമുട്ടുന്ന ഡ്രൈവർമാർക്ക് ഏറെ സഹായമാകുന്ന ചുവടുവെപ്പാണിത്. ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയാനും നിരക്കില്‍ സുതാര്യത കൊണ്ടുവരികയുമാണ് നമ്മ യാത്രി ലക്ഷ്യമിടുന്നതെന്നും വൈകാതെ ഇന്റർസിറ്റി യാത്രകള്‍, റെന്റല്‍ കാറുകള്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളും അവതരിപ്പിക്കുമെന്നും നമ്മ യാത്രി അധികൃതർ അറിയിച്ചു.