Home Featured ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

by admin

ലക്‌നൗ: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ ടെറസില്‍ നിന്ന് യുവാവിനെ തള്ളിയിടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. ആശിഷ് റായ് എന്ന യുവാവിനാണ് ഭാര്യയുടേയും ബന്ധുക്കളുടേയും ആക്രമണത്തില്‍ പരിക്കേറ്റത്.

സംഭവത്തെത്തുടര്‍ന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിചരണത്തിനായി നഗരത്തിലെ മഹര്‍ഷി ദേവ്രഹ ബാബ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അസുഖബാധിതനായ സഹോദരനെ കാണാന്‍ ഭാര്യ അമൃതയുടെ അഭ്യര്‍ത്ഥനപ്രകാരം ഏപ്രില്‍ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്. വീട്ടില്‍ എത്തിയപ്പോള്‍ രാത്രി താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയില്‍ നിന്ന് തിളച്ച വെള്ളം എടുത്ത് തന്റെ മേല്‍ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.

ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യാപിതാവ് തന്നെ മര്‍ദിച്ചെന്നും ഭാര്യാസഹോദരന്‍ തന്നെ ടെറസില്‍ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെയും ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭീം കുമാര്‍ ഗൗതം അറിയിച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group