Home Featured 125 വര്‍ഷം പഴക്കമുള്ള പമ്ബിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനൊരുങ്ങി ജലവിതരണ ബോര്‍ഡ്

125 വര്‍ഷം പഴക്കമുള്ള പമ്ബിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനൊരുങ്ങി ജലവിതരണ ബോര്‍ഡ്

by admin

ബംഗളൂരു: നഗരത്തിലെ ഏറ്റവും പഴയ പമ്ബിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനൊരുങ്ങി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്.

ഇതുവഴി ഹെസറഘട്ട തടാകത്തില്‍ നിന്നും 0.3 ദശലക്ഷം ഘനയടി ജലമെത്തിക്കാൻ സാധിക്കുമെന്നാണ് ജലവിതരണ ബോർഡിന്റെ കണക്കുകൂട്ടല്‍. സോളദേവനഹള്ളി പമ്ബിങ് സ്റ്റേഷനില്‍ ജലം ശുദ്ധീകരിച്ച്‌ എം.ഇ.എ ലേഒൗട്ടിലെ ജലസംഭരണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് ജലവിതരണ ബോർഡ് ചെയർമാൻ റാംപ്രസാദ് മനോഹർ പറഞ്ഞു. അവിടെ നിന്നും ടാങ്കറുകളില്‍ ജലം വിതരണം ചെയ്യുമെന്നും പമ്ബിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും ഏപ്രില്‍ 20നകം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group