ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോള്‍ വീണു ഗുരുതരമായി പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം.
മലേശമംഗംലം കോട്ടാട്ടുകുന്ന് നിധിന്‍നാണ് (കുട്ടു26) മരിച്ചത്.
പാലക്കാട് ലക്കിടി മണ്‍പറമ്ബില്‍ രഞ്ജിത്ത് (33) ട്രെയിനില്‍ നിന്ന് വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേലത്തിനടുത്തു സോളാര്‍പേട്ട സ്റ്റേഷനു സമീപത്താണു വെള്ളിയാഴ്ച രാത്രി എട്ടരയോടെ അപകടം നടന്നത്.വിഷു അവധിക്കു നാട്ടിലേക്കു വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. സംസ്‌കാരം ഇന്നു പാമ്ബാടി പൊതു ശ്മശാനത്തില്‍ നടക്കും.