Home Featured ബെംഗളൂരു:കള്ളം പറഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങിയത് IPL കാണാൻ;ടിവിയില്‍ കണ്ട യുവതിയെ കൈയോടെ പൊക്കി മാനേജർ

ബെംഗളൂരു:കള്ളം പറഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങിയത് IPL കാണാൻ;ടിവിയില്‍ കണ്ട യുവതിയെ കൈയോടെ പൊക്കി മാനേജർ

ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരത്തിന് മാര്‍ച്ച് 22ന് തുടക്കം കുറിച്ചിരിക്കുകയാണ്. പത്ത് ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരയ്ക്കുന്നത്. ഓരോ ടീമുകള്‍ക്കും വലിയ ആരാധകവൃന്ദം തന്നെയുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് ആരാധകര്‍ തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്നത്.കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു- രാജസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാനെത്തിയ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് കിടന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഐപിഎല്‍ മത്സരം കാണാന്‍ കള്ളം പറഞ്ഞ് ഓഫീസില്‍ നിന്ന് നേരത്തെ അനുവാദം ചോദിച്ചിറങ്ങിയ യുവതിയെ ബോസ് ടിവിയില്‍ കണ്ടെത്തിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.ബെംഗളൂരു-ലക്നൗ മത്സരം കാണുന്നതിനാണ് യുവതി ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബോസ് യുവതിയെ ടിവിയില്‍ കാണുകയായിരുന്നു. യുവതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഇക്കാര്യം പറഞ്ഞത്. മത്സരത്തിന് ശേഷം ബോസുമായി നടത്തിയതിന്റെ സംഭാഷണവും യുവതി പങ്കുവെച്ചു.

ലസ്റ്റ് സ്റ്റോറീസ് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് വില്പന കുത്തനെ കൂടി; ‘കിയാര അദ്വാനി വൈബ്രേറ്റര്‍’ എന്ന് വ്യാപക സെര്‍ച്ച്‌

2018ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ‘ലസ്റ്റ് സ്‌റ്റോറീസ്’ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നീ സംവിധായകരുടെ നാല് ഷോര്‍ട്ട് ഫിലിം സെഗ്മെന്റുകള്‍ അടങ്ങിയ ചിത്രം ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.രാധിക ആപ്തെ, ഭൂമി പെഡ്നേക്കര്‍, മനീഷ കൊയ്രാള, കിയാര അദ്വാനി, ആകാശ് തോസര്‍, വിക്കി കൗശല്‍, നേഹ ധൂപിയ തുടങ്ങി വന്‍താരനിര അണിനിരന്ന ആന്തോളജിയില്‍ റിലീസ് മുതലേ ചര്‍ച്ച ചെയ്യപ്പെട്ടത് കിയാര അദ്വാനി നായികയായ ചിത്രമായിരുന്നു. കഭി ഖുഷി കഭി ഗം സിനിമയിലെ ടൈറ്റില്‍ ട്രാക്കിന്റെ അകമ്ബടിയോടെ ചിത്രീകരിച്ച ഇതിലെ ക്ലൈമാക്‌സ് രംഗവും തുടക്കം മുതലേ വിവാദമായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ കൗതുകകരമായ ഒരു വെളിപ്പെടുത്തലാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഡെവലപ്‌മെന്റ് മേധാവി സോമെന്‍ മിശ്ര നടത്തുന്നത്.

വ്യക്തമായ കാരണങ്ങളാല്‍ തന്നെ ആ ഹ്രസ്വചിത്രം വൈറലായി. പക്ഷേ ഏറ്റവും രസകരമായ കാര്യം, ഇതിനു ശേഷമുള്ള കാലയളവില്‍ സെക്‌സ് ടോയ്‌സ് വില്പനയില്‍ വലിയ വര്‍ധനവുണ്ടായി എന്നതാണ്. സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന ഒരു സ്ഥാപനം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിലാണ് ഇക്കാര്യം പറയുന്നത്. ആളുകള്‍ ‘കിയാര അദ്വാനി വൈബ്രേറ്റര്‍’, ‘കിയാര അദ്വാനി സെക്സ് ടോയ്സ്’ എന്നിങ്ങനെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുകയും ഇവയുടെ വില്‍പ്പന 50-55 ശതമാനം വര്‍ധിക്കുകയും ചെയ്തു,’ സോമെന്‍ മിശ്ര വ്യക്തമാക്കി.

‘ഞാൻ ചിന്തിച്ചത്, ഞങ്ങള്‍ ആളുകളുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരികയാണല്ലോ എന്നാണ്. കമ്ബനി ഞങ്ങളോട് പറഞ്ഞത്, ലസ്റ്റ് സ്റ്റോറീസ് അവരുടെ ബിസിനസ്സിനെ അത്രയധികം സഹായിച്ചു എന്നാണ്. ഈ സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group