ബംഗളൂരു: സഹനത്തിെൻറ വ്രതകാലം അവസാനിക്കവെ, മുസ്ലിംകള് ചെറിയ പെരുന്നാളിെൻറ ആഘോഷത്തിനായി ഒരുങ്ങി. പരമാവധി പുണ്യം നേടിയെടുക്കാൻ വിശ്വാസികള്‍ റമദാനിെൻറ അവസാനത്തെ പത്തിലെ ദിനരാത്രങ്ങളില്‍ പ്രാർഥനകളാല്‍ സജീവമായിരുന്നു. സഹോദരങ്ങള്‍ക്കായി കരുതലിെൻറ ദാനപ്രവൃത്തികളും സൗഹാർദത്തിെൻറ ഇഫ്താർ സംഗമങ്ങളും വിവിധ മലയാളി സംഘടനകള്‍ക്ക് കീഴില്‍ സജീവമായി.
കർണാടകയില്‍ ഉഗാദി ആഘോഷവും കേരളത്തില്‍ വിഷു ആഘോഷവും പെരുന്നാളിനോട് ചേർന്നു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉഗാദിയും ചെറിയ പെരുന്നാളും തൊട്ടടുത്ത ദിനങ്ങളിലെത്തുന്നതോടെ ബംഗളൂരുവിലെ വിപണിയും സജീവമാണ്. മലയാളികളുടെ നേതൃത്വത്തില്‍ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് ഒരുക്കം പൂർത്തിയായിവരുന്നു.
പെരുന്നാള്‍ നമസ്കാര സ്ഥലവും സമയവും ചുവടെ:
– കോള്‍സ് പാർക്ക് മസ്ജിദു റഹ്മ ഈദ്ഗാഹ്: ശിവാജി നഗർ സഫീന ഗാർഡൻ, നേതൃത്വം ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം പി.എം. സാലിഹ്- രാവിലെ 8.30
– ഡബ്ള്‍ റോഡ് ശാഫി മസ്ജിദ്: നേതൃത്വം- സെയ്ദ് മുഹമ്മദ് നൂരി-രാവിലെ 7.30
– തിലക് നഗർ മസ്ജിദ് യാസീൻ: നേതൃത്വം- മുഹമ്മദ് മുസ്ലിയാർ കുടക്- രാവിലെ 8.30
– മോത്തി നഗർ മഹ്മൂദിയ മസ്ജിദ്: നേതൃത്വം- പി.എം. മുഹമ്മദ് മൗലവി- രാവിലെ 9.00
– ആസാദ് നഗർ മസ്ജിദ് നമിറ: നേതൃത്വം- അബ്ദുല്‍ അസീസ് മുസ്ലിയാർ- രാവിലെ 9.00
– മൈസൂർ ഇസ്ലാഹി സെൻറർ ഈദ്ഗാഹ്: ബന്നിമണ്ഡപ്- ബാലഭവൻ, നേതൃത്വം- അസീസ് മൗലവി മുട്ടില്‍- രാവിലെ 7.30
– ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സൗത്ത് ബാംഗ്ലൂർ ഇസ്ലാഹി സെൻറർ ഈദ്ഗാഹ്: ബി.ടി.എം ലേഔട്ട് ജനാർദൻ ഗവ. കന്നഡ സ്കൂളിന് സമീപം, നേതൃത്വം- ബിലാല്‍ കൊല്ലം- രാവിലെ 8.00
– വൈറ്റ് ഫീല്‍ഡ് ഇസ്ലാഹി സെൻറർ: നെക്സസ് വൈറ്റ്ഫീല്‍ഡ് മാള്‍ പ്രാർഥന ഹാള്‍, നേതൃത്വം- ഇംതിയാസ് തിരുവമ്ബാടി- രാവിലെ 8.00
– ഹെഗ്ഡെ നഗർ സുല്നൂറൈൻ സലഫി മസ്ജിദ്: നേതൃത്വം- മുബാറക് ബിൻ മുസ്തഫ- രാവിലെ 7.30
– കമ്മനഹള്ളി അസ്റ മസ്ജിദ്: നേതൃത്വം, റിയാസ് ഗസ്സാലി-രാവിലെ: 9. 00
– എച്ച്.എ.എല്‍ ഖലീല്‍ മസ്ജിദ്: നേതൃത്വം, റഫീഖ് ബാഖവി – രാവിലെ 9.00
– കോട്ടണ്‍ പേട്ട്, തവക്കല്‍ മസ്താൻ ദർഗ മസ്ജിദ്: നേതൃത്വം, എം.പി. ഹാരിസ് ഹിഷാമി – രാവിലെ 7.30
– മാറത്തഹള്ളി ടിപ്പു മസ്ജിദ്: നേതൃത്വം, അബ്ദുല്‍ സമദ് മാണിയൂർ – രാവിലെ 9.00
– ബിഡദി ജാമിഅ മസ്ജിദ്: നേതൃത്വം, ജലീല്‍ മുസ്ലിയാർ കുടക് – രാവിലെ 7.00
– ബി.ടി.എം ലേഔട്ട് ഈദ് ഗാഹ്: നേതൃത്വം, ബിലാല്‍ കൊല്ലം – രാവിലെ 8.00
– ശിവാജി നഗർ ഈദ് ഗാഹ്: മദ്റസ നിസ്വാൻ സ്കൂള്‍: നേതൃത്വം, നിസാർ സ്വലാഹി- രാവിലെ 7.30
– ആർ.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ്: നേതൃത്വം- ഹുസൈനാർ ഫൈസി (9845520480)- രാവിലെ 8.00
– ബൊമ്മനഹള്ളി മഹ്മൂദിയ്യ മസ്ജിദ്: നേതൃത്വം, മുസ്തഫ ഹുദവി (9995618616)- രാവിലെ 7.30
– ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ്: നേതൃത്വം, ഹുജ്ജത്തുല്ല ഹുദവി (9844191228)- രാവിലെ 8.00
– ഇസ്ലാംപുർ എച്ച്.എ.എല്‍ മസ്ജിദ് ഇ- ഖലീല്‍: 9986511965 -രാവിലെ 9.00
– നീലസാന്ദ്ര മദീന മസ്ജിദ്: നേതൃത്വം, ഷരീഫ് സിറാജി (9449633516)- രാവിലെ 8.30
– ബി.ടി.എം തഖ്വ മസ്ജിദ്: നേതൃത്വം, ഇസ്മായില്‍ സെയ്നി (9986953822)- രാവിലെ 9:00
– മാർക്കം റോഡ് ഉമറുല്‍ ഫാറൂഖ് മസ്ജിദ്: നേതൃത്വം, സുഹൈല്‍ ഫൈസി (9071114898)- രാവിലെ 8.30
– ഡി.ജെ ഹള്ളി മസ്ജിദുല്‍ മദീന: നേതൃത്വം, ഷാഫി ഫൈസി ( 9845099540)- രാവിലെ 9.00
– ജാലഹള്ളി ഷാഫി ജുമാ മസ്ജിദ്: നേതൃത്വം, ശഹീറലി ഫൈസി (9845754463)- രാവിലെ 9.00