ദാസരഹള്ളി : ബാംഗ്ലൂരിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചു നടന്നു. രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോട് കൂടെ നടന്ന കൺവെൻഷൻ കേരള ഖാദി ബോർസ് വൈസ് ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി ജെ ഓർമിപ്പിച്ചു. കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ മുഖ്യ അഥിതിയായി പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാവ് ശ്രീമതി സോഫിയ മെഹർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത സമ്മേളനത്തിൽ കലയുടെ ജനറൽ സെക്രട്ടറി ശ്രീ ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ശ്രീ ജീവൻ തോമസ്, വനിതാവേദിയുടെ നേതാക്കളായ ശ്രീമതി ജിഷ പ്രതീഷ്, അഞ്ജലി അനിൽകുമാർ, സീത രെജീഷ്, സീനാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലയുടെ വനിതാ വേദിയുടെ നേതൃത്വത്തിൽ കലാ-കായിക മത്സരങ്ങളും കലയുടെ ഓർക്ക്സ്ട്രായുടെ ഗാനമേളയും നടത്തപ്പെട്ടു.
കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് 13കാരി; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര.ഉത്തർപ്രദേശ് ലഖ്നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിർച്വല്‍ വോയ്സ് അസിസ്റ്റൻഡായ അലക്സയുടെ സഹായത്തോടെ രക്ഷിച്ചത്.വീട്ടിനകത്ത് കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാല്‍ ധൈര്യം കൈവിടാതിരുന്ന നികിത അലക്സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അലക്സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങൻ വീടിന് പുറത്തേക്കോടുകയായിരുന്നു.
ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ നാം പ്രാപ്തരാണെന്ന് ആശ്വാസം നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. അസാധാരണമാണ് ഈ പെണ്‍കുട്ടിയുടെ പെട്ടന്നുള്ള ചിന്ത, മനുഷ്യന്റെ കഴിവ് ഗംഭീരം തന്നെ.പെണ്‍കുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂർത്തിയാക്കി ഭാവിയില്‍ മഹീന്ദ്ര കമ്ബനിയില്‍ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നല്കി.
താൻ നിലവില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളവെന്നും ഭാവിയില്‍ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു.’പ്രവാചനതീതമായ ലോകത്ത് മികച്ച് നേതൃത്വത്തിനായുള്ള കഴിവാണ് കുട്ടി പ്രകടമാക്കിയത്. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവള് എപ്പോഴെങ്കിലും കോർപറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാല്‍, മഹീന്ദ്രയില്‍ ചേരാൻ അവളെ ക്ഷണിക്കുന്നു’ – എന്നും മഹീന്ദ്ര കുറി