ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ഇനി പൊടി പാറും. അതിനുള്ള സൂചനകള്‍ എല്ലാം നല്‍കികൊണ്ട് ആറ് വൈല്‍ഡ് കാർഡുകള്‍ ഹൗസിലേക്ക് കയറാൻ തയ്യാറായി കഴിഞ്ഞു.
ആറുപേരും കളി നന്നായി മനസിലാക്കിയാണ് വന്നിരിക്കുന്നതെന്നും ഗ്രൂപ്പിസവും കുറ്റം പറച്ചിലും കള്ള പ്രേമവും ചീത്ത വിളിയും ഓവർ ഭരണവുമെല്ലാം അവസാനിക്കാനുള്ള വഴികളുമായാണ് എത്തിയിരിക്കുന്നതെന്നും വൈല്‍ഡ് കാർഡുകളെ പരിചയപ്പെടുത്തിയുള്ള പുതിയ പ്രമോയില്‍ നിന്നും വ്യക്തമാണ്.
പ്രഡിക്ഷൻ ലിസിറ്റില്‍ ഉള്‍പ്പെട്ടിരുന്ന സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ്, പൂജ കൃഷ്ണ, ഡിജെ സിബിൻ, നന്ദന എന്നിവർ തന്നെയാണ് ഹൗസിലേക്ക് വൈല്‍ഡ് കാർഡുകളായി കയറാൻ പോകുന്നത്. ആറുപേരും ഹൗസില്‍ തീയായി മാറാനുള്ള എല്ലാ സാധ്യതയും പുതിയ പ്രമോയില്‍ കാണുന്നുണ്ട്. പുതിയ പ്രമോയില്‍ ആദ്യം കാണിക്കുന്നത് അഭിഷേക് ജയ്ദീപിനെയാണ്.
ലേഡി ബോസാണെന്നുള്ള ചിന്ത രെസ്മിനുണ്ടെന്ന തരത്തില്‍ തോന്നിയെന്നാണ് അഭിഷേക് ജയദീപ് ഇതുവരെയുള്ള എപ്പിസോഡുകള്‍ കണ്ടതിന്റെ വെളിച്ചത്തില്‍ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. പിന്നെ ഡിജെ സിബിനാണ് എത്തിയത്. സിബിന്റെ ടാർഗെറ്റ് ജാസ്മിനും ഗബ്രിയുമാണെന്നാണ് സംസാരത്തില്‍ നിന്നും വ്യക്തമാകുന്നത്.
പ്രേമമുണ്ടെങ്കില്‍ അത് സമ്മതിക്കണം അല്ലാതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കുകയല്ല വേണ്ടതെന്നാണ് മോഹൻലാലിനോട് സംസാരിക്കവെ സിബിൻ പറഞ്ഞത്. ശേഷം അഭിഷേക് ശ്രീകുമാറാണ് എത്തിയത്. അഭിഷേകിന് ബോധിക്കാത്തത് ജിന്റോയുടെ അസഭ്യ ഭാഷ പ്രയോഗമാണെന്നാണ് പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്. ട്രിഗർ ചെയ്യുന്നത് ഗെയിമിന്റെ ഭാഗമാണെന്നും എന്നാല്‍ ചീത്തവിളി ഗെയിമിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് അഭിഷേക് ശ്രീകുമാർ പറഞ്ഞത്.
പിന്നീട് പൂജ കൃഷ്ണയാണ് എത്തിയത്. തനിക്ക് കള്ളം പറയുന്ന ആളുകളെ ഇഷ്ടമല്ലെന്നാണ് പൂജ പറഞ്ഞത്. പിന്നെ സായ് കൃഷ്ണയാണ് വന്നത്. അവർ രണ്ടുപേരും ഒപ്പമിരിക്കുമ്ബോഴാണ് ഡെയ്ഞ്ചർ എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. ആ പറഞ്ഞത് ഗബ്രിയേയും ജാസ്മിനേയും ഉദ്ദേശിച്ചാകണം. ശേഷം നന്ദനയാണ് വന്നത്. കുറേ ജനങ്ങള്‍ കാണുന്നതാണ്.
അവിടെ ഈ വൃത്തികെട്ട സംഭവങ്ങളൊന്നും പറ്റില്ല അത് അവള്‍ നിർത്തിക്കോട്ടെ. ഇല്ലെങ്കില്‍ അവളെ ഞാൻ പുറത്താക്കും. അവളുടെ സ്വഭാവമൊന്നും എന്റെ അടുത്ത് നടക്കില്ലെന്നാണ് നന്ദന പറയുന്നത്. ജാസ്മിനാണ് നന്ദനയുടെ ടാർഗറ്റ് എന്നാണ് പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്.
ഹൗസിലേക്ക് പുതിയതായി പ്രവേശിക്കുന്ന ആറുപേരില്‍ ആരാണ് ഗെയിം മാറ്റി മറിക്കുന്നതെന്ന് അറിയാൻ പ്രേക്ഷകരും ആവേശത്തിലാണ്. പുതിയ പ്രമോ വന്നതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
അകത്തുള്ളവരേക്കാള്‍ മരവാഴകളാവാതിരുന്നാല്‍ മതി, ആറ് എണ്ണത്തിനെ ഒന്നിച്ച് കാണുമ്ബോള്‍ അവിടുള്ളവരുടെ ബോധം പോകുമോ..? ഒരാളെ പ്രതീക്ഷിച്ചിരിക്കയാണ് എല്ലാവരും, ഇവരെങ്കിലും എന്തെങ്കിലും നടത്തിയാല്‍ മതി. കാറ്റുപോയ ബലൂണ്‍ പോലെയാകാതിരുന്നാല്‍ മതി, മരവിച്ച് കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉയർപ്പിക്കാൻ ഈ വൈല്‍ഡ് കാർഡ് എൻട്രികള്‍ക്ക് സാധിക്കട്ടെ, സായ് കൃഷ്ണയില്‍ പ്രതീക്ഷയുണ്ട്.
പൂജ മിക്കവാറും ഹൗസിലും ക്യൂട്ട്നെസ് ഇട്ടിരിക്കാനെ വഴിയുള്ളു, ഈ ഫയർ അവസാനം വരെയും സൂക്ഷിച്ചാല്‍ നിങ്ങളില്‍ ഒരാള്‍ക്ക് തന്നെ കപ്പ്, അകത്തുള്ളവരെ കുറ്റം പറഞ്ഞിട്ട് അവരെക്കാളും മോശമാവാതിരുന്നാല്‍ കൊള്ളാം എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍. സീക്രട്ട് ഏജന്റ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന സായ് കൃഷ്ണ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ബിഗ് ബോസ് റിവ്യൂ വരെ ചെയ്യുന്ന സായ് ഷോയെ കുറിച്ചും ഈ സീസണിലെ മത്സരാർത്ഥികളുടെ കൃത്യമായ ഗെയിം പ്ലാനും മനസിലാക്കിയാണ് വീടിനകത്തേക്ക് എത്തുന്നത്. അതിനാല്‍ തന്നെ വീടിനകത്തുള്ളവർക്ക് വലിയ വെല്ലുവിളിയാവാൻ സാധ്യതയുള്ള വൈല്‍ഡ് കാർഡ് എൻട്രിയാവും സായ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.