Home Featured 9.60 ലക്ഷം രൂപയുടെ ഡീസല്‍ ചോര്‍ത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

9.60 ലക്ഷം രൂപയുടെ ഡീസല്‍ ചോര്‍ത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

by admin

മംഗളൂരു: മംഗളൂരു -ഹാസൻ-ബംഗളൂരു പെട്രോളിയം വാഹക പൈപ്പ് ലൈനില്‍ പുടുവെട്ടു എന്ന സ്ഥലത്ത് ദ്വാരമുണ്ടാക്കി 9.60 ലക്ഷം രൂപ വിലവരുന്ന ഡീസല്‍ ചോർത്തിയ കേസില്‍ അഞ്ചുപേരെ ധർമസ്ഥല പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

പുടുവെട്ടു സ്വദേശിയായ കെ. ദിനേശ് ഗൗഡ (40), സി. മോഹൻ (28), നെല്യാടി സ്വദേശികളായ ജയസുവർണ (39), കഡബ ദിനേശ് (40), കഡബയിലെ സി.വി. കാർത്തിക് (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നടി താഴ്ചയില്‍ മണ്ണ് മാന്തി പൈപ്പില്‍ ദ്വാരമുണ്ടാക്കി രണ്ടര ഇഞ്ച് പൈപ്പ് കയറ്റിയാണ് ഇന്ധനം ഊറ്റിയതെന്ന് എം.എച്ച്‌.ബി കമ്ബനി നെരിയ സ്റ്റേഷൻ മാേനജർ കെ. രാജൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ മാസം മൂന്ന് ദിവസങ്ങളിലായാണ് മോഷണം നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group