ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ലോക്ഡൗണ്ഏര്പ്പെടുത്തിയാല് മതിയാകും.
ലോക്ക്ഡൗണ്‍; അതിര്‍ത്തികടക്കാന്‍ വാളയാറില്‍ തിരക്ക്
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തിെന്റ തോത് വ്യത്യസ്തമാണ്. അതിനാല്‍ രാജ്യം മുഴുവന്‍ അടച്ചുപൂട്ടുന്നതിനെ അനകൂലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തീവ്രതയിലെത്തി. ഇപ്പോള്‍ രോഗികളുടെ എണ്ണം കുറയുകയാണ്. അവര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കര്‍ണാടകയില്‍ വ്യാപനം തുടങ്ങിയത് വൈകിയാണ്. അവിടെ വ്യാപനം അതിെന്റ തീവ്രതയിലെത്തിയിട്ടില്ല. അതുകൊണ്ട് കര്‍ണാടകയിലെ കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നു – യെദ്യൂരപ്പ
ഒക്ടോബറില്‍ തന്നെ കോവിഡിെന്റ രണ്ടാം വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും അത് ഗൗരവമായി എടുത്തില്ല. മഹാരാഷ്ട്രയില്‍ കോവിഡിെന്റ രണ്ടാം വ്യാപനമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഇനി വ്യാപനം കുറയുേമ്ബാള് സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുേമ്ബാള്‍ സര്‍ക്കാര്‍ കനത്ത ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പരമാവധി പേര്‍ക്ക് വാക്സിന് നല്‍കണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.
- കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർ