ബംഗളൂരു: നഗരത്തില്‍ ജലവിതരണം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പരാതികളോ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ എല്ലാ വാരങ്ങളിലും അറിയിക്കാൻ സംവിധാനം.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചെയർമാൻ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ 10.30 വരെ ടെലിഫോണില്‍ ലഭ്യമാവും. വേനല്‍ക്കാലം അവസാനിക്കുന്നതുവരെ ഇതു തുടരും. മുമ്ബ് മാസത്തില്‍ രണ്ടു തവണയായിരുന്നു ടെലിഫോണ്‍- ഇൻ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഫോണ്‍: 080 22945119.