Home Featured കേരളത്തിൽ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കേരളത്തിൽ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

by admin

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം സ്ഥിതീകരിച്ചത്. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുക് പരുത്തുന്ന ഈ രോഗം സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണ്. അപൂര്‍വമായി മാത്രമേ ഈ രോഗം മുനുഷ്യരിലേക്ക് പകരാറുള്ളൂ.

പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാനമായ രോഗലക്ഷണങ്ങള്‍. വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ ആരംഭിച്ചു. കൂടാതെ ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group