തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണത്തില്‍ വർദ്ധനവ്. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകള്‍ കൂടി ആരംഭിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സർവ്വീസുകള്‍ ആരംഭിക്കുക.
നിലവില്‍ ഈ റൂട്ടില്‍ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എയർലൈൻസ് എന്നിവ പ്രതിദിനം എട്ട് സർവീസുകള്‍ നടത്തുന്നുണ്ട്. വിസ്താര കൂടി സർവീസ് ആരംഭിക്കുന്നതോടെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും. ആദ്യ വിമാനം രാവിലെ 5.55-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7.15-ന് ബെംഗളൂരുവില്‍ എത്തും. മടക്കയാത്ര രാത്രി 10.40-ന് പുറപ്പെട്ട് 11.40-ന് തിരുവനന്തപുരത്ത് തിരികെയെത്തും. രണ്ടാം വിമാനം രാവിലെ 8.15-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10.10-ന് പുറപ്പെട്ട് 11.20-ന് ബെംഗളൂരുവില്‍ എത്തും.