Home Featured നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകള്‍. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ താരങ്ങള്‍ വിവാഹിതരായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. വിവാഹത്തെക്കുറിച്ച്‌ താരങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്.ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി. അതിനാല്‍ വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ഇവരുടെ കുടുംബത്തിന് ദൃഢബന്ധമുണ്ട്. ഇക്കാരണം കൊണ്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ വെച്ച്‌ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായതെന്നാണ് വിവരങ്ങള്‍.

താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി.

ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു. ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2-ല്‍ സിദ്ധാർഥ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്

You may also like

error: Content is protected !!
Join Our WhatsApp Group