Home Featured ഓണ്‍ലൈൻ വഴി പാല്‍ ഓര്‍ഡര്‍ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ

ഓണ്‍ലൈൻ വഴി പാല്‍ ഓര്‍ഡര്‍ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ

by admin

ബംഗളൂരു: ഓണ്‍ലൈൻ വഴി പാല്‍ ഓർഡർ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ. ഓർഡർ ചെയ്ത പാല്‍ കേടായെന്നു കണ്ട അവർ ഉല്‍പ്പന്നം തിരിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്. ഉല്‍പ്പന്നം തിരികെ കൊടുക്കാനായി ഓണ്‍ലൈൻ വഴി കസ്റ്റമർ കെയർ നമ്ബർ കണ്ടെത്തിയതായിരുന്നു വയോധിക. ഒരു നമ്ബർ കിട്ടിയപ്പോള്‍ അതില്‍ വിളിച്ചു നോക്കി.

പലചരക്കു കടയിലെ എക്സിക്യൂട്ടീവ് ആണെന്ന് മറുഭാഗത്ത് നിന്ന് മറുപടിയും വന്നു. പാല്‍ കടയില്‍ തിരിച്ചു കൊടുക്കേണ്ട എന്നും അതിന്റെ പണം തരാമെന്നും അയാള്‍ ഉറപ്പു നല്‍കി. പിന്നീട് സംശയിക്കാതെ അവർ അയാളുടെ നിർദേശങ്ങള്‍ക്ക് മറുപടിയും നല്‍കി. അങ്ങനെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവായി ചമഞ്ഞ തട്ടിപ്പുകാരൻ അവരുടെ യു.പി.ഐ രഹസ്യ നമ്ബർ ചോർത്തുകയായിരുന്നു. അതിനു മുമ്ബ് പാലിന്റെ പണം തിരികെ കൊടുത്ത് സ്ത്രീയുടെ വിശ്വാസം സമ്ബാദിക്കാനും തട്ടിപ്പുകാരൻ മറന്നില്ല.

അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായപ്പോഴാണ് ഇവർക്ക് തട്ടിപ്പിനെ കുറിച്ച്‌ മനസിലായത്. തുടർന്ന് സൈബർസെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group