ബംഗളൂരു: ബംഗളൂരു നഗരപരിധിയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ചൈല്‍ഡ് കെയർ സെൻററുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി).
2015 ലെ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് നിയമപ്രകാരമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ചെയർപേഴ്സൻ കൂടിയായ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. സ്വകാര്യ ചൈല്‍ഡ് കെയർ സെൻററുകള്‍ ഏപ്രില്‍ 20 നകം നടപടി ക്രമങ്ങള്‍ പൂർത്തിയാക്കണമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു.