Home Featured മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

by admin

മോഹൻലാൽ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായ സന്തോഷ് വർക്കിയെന്ന ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വാർത്തകളിൽ ഇടംപിടിച്ച സന്തോഷ് വർക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

അതേസമയം, മീനക്ക് ഒരു മകളുണ്ട് അതൊന്നും തനിക്ക് പ്രശ്‌നമല്ല ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിത്തുന്നത്. സ്ഥിരമായി ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയാമെന്ന് കരുതരുത് അവർക്കും ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടാകും ചിലപ്പോൾ ഇത് നിയമപരമായി നേരിട്ടെന്നു വരാം എന്നാണ് പലരും നൽകുന്ന മുന്നറിയിപ്പ്.പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നു സന്തോഷ് വർക്കിയെ ഉപദേശിക്കുകയാണ് സോഷ്യൽമീഡിയ.

You may also like

error: Content is protected !!
Join Our WhatsApp Group