Home Featured പ്രേമലു ഒടിടിയിലേക്ക്

പ്രേമലു ഒടിടിയിലേക്ക്

by admin

യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്‌ഓഫീസിലെ ജൈത്രയാത്ര തുടരുകയാണ്. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകള്‍ പ്രേമലു ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. റിപ്പീറ്റ് വാല്യൂയുള്ള ഒരു ചിത്രമായതിനാല്‍ നിരവധി പേരാണ് പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. പ്രേമലു എന്ന് എപ്പോള്‍ ഒടിടിയില്‍ വരുമെന്നുള്ള റിപ്പോർട്ടുക പരിശോധിക്കാം:

പ്രേമലു ഒടിടി അവകാശം ആർക്ക്?

ചിത്രം തിയറ്ററുകളില്‍ റിലീസായതിന് ശേഷം പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. ഹിന്ദുസ്ഥാൻ ടൈംസ്, ജാഗരണ്‍ ഇംഗ്ലീഷ് വെബ്സൈറ്റുകളുടെ റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാല്‍ ഇക്കാര്യം നേരത്തെ ചിത്രത്തില്‍ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു. കൂടാതെ ഈ ഇംഗ്ലീഷ് വാർത്ത വെബ്സൈറ്റുകള്‍ ചിത്രം മാർച്ച്‌ 29 മുതല്‍ ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

പ്രേമലു എന്ന് ഒടിടിയില്‍ വരും?

ഇന്ന് അർധരാത്രിയില്‍ (മാർച്ച്‌ 20) ആണ് ഹോട്ട്സ്റ്റാർ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ മറ്റൊരു മലയാളം ചിത്രം അബ്രഹാം ഓസ്ലർ ഒടിടിയില്‍ എത്തുന്നത്. സാധാരണയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരു ചിത്രത്തിന്റെ ഒടിടി റിലീസിനായി ചുരുങ്ങിയത് രണ്ടാഴ്ച പ്രൊമോഷൻ നടത്തും. നിലവില്‍ ഒരു ചിത്രമെത്തുമ്ബോള്‍ മറ്റൊരു സിനിമയും കൂടി എത്തിച്ച്‌ ഹോട്ട്സ്റ്റാർ തങ്ങളുടെ വ്യൂവേഴ്സിനെ കുറയ്ക്കില്ല. അതുകൊണ്ട് മറ്റ് ചില സൂചനകള്‍ പ്രകാരം പ്രേമലു വിഷു റിലീസായി ഒടിടിയില്‍ എത്താനാകും സാധ്യത.

പ്രേമലുവിന്റെ ബോക്സ്‌ഓഫീസ്

ആദ്യ ദിനം വെറും 96 ലക്ഷം രൂപ മാത്രം സ്വന്തമാക്കിയ പ്രേമലു പിന്നീട് ബോക്സ്‌ഓഫീസില്‍ ജൈത്രയാത്രയാണ് നടത്തിയത്. ആഗോള ബോക്സ്‌ഓഫീസില്‍ 117 കോടിയാണ് ഇതുവരെ ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം നേടിയെടുത്തിരിക്കുന്നത്. കേരളത്തില്‍ 57 കോടിയാണ് പ്രേമലു നേടിയത്. തമിഴ്നാട്ടില്‍ അഞ്ച്, തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും പത്ത് കോടി. കർണാടകയില്‍ നിന്നും അഞ്ച് കോടി. ഇങ്ങനെ ഇന്ത്യയില്‍ ആകെ നേടിയ ഗ്രോസ് കളക്ഷൻ 76.6 കോടിയാണ്. ഓവര്‍സീസ്‌ കളക്ഷനായി പ്രേമലു സ്വന്തമാക്കിയത് 40.55 കോടി രൂപയാണ്.

നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.

ചിത്രത്തിന്‍റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കണ്‍ട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്‌എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങള്‍ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.

You may also like

error: Content is protected !!
Join Our WhatsApp Group