Home Featured ഓസ്ലര്‍ ഇന്ന് ഒടിടിയില്‍

ഓസ്ലര്‍ ഇന്ന് ഒടിടിയില്‍

by admin

ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന് മലയാളത്തില്‍ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഇന്ന് ഒടിടിയില്‍ എത്തും. ഇന്ന് അർധരാത്രിയില്‍ (മാർച്ച്‌ 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്. ഓസ്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് അർധരാത്രി മുതല്‍ ചിത്രം സംപ്രേഷണം ചെയ്ത് തുടങ്ങുക. മിഥുൻ മാനുവല്‍ തോമസ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസായി ആദ്യ ദിവസം മുതല്‍ ലഭിച്ചത്. കൂടാതെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കൂടി ചിത്രത്തില്‍ അതിഥി താരമായി എത്തിയതോടെ ഓസ്ലർ ബോക്സ്‌ഓഫീസ് ജൈത്രയാത്ര തുടർന്നു.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് ഒരുക്കിയ ഒരു മെഡിക്കല്‍ ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ. 2024ലെ ആദ്യ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. ഏകദേശം 50 കോടിയോളമാണ് മലയാളം ത്രില്ലർ ചിത്രം ആഗോള ബോക്സ്‌ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

ഓസ്ലർ ഒടിടി പ്ലാറ്റ്ഫോമേത്?

അബ്രഹാം ഓസ്ലർ സിനിമയുടെ ഡിജിറ്റല്‍ അവകാശം സംബന്ധിച്ച്‌ വലിയ സംശയമായിരുന്നു നിലനിന്നിരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണെന്നുള്ള റിപ്പോർട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഓസ്ലർ ഉടൻ ഒടിടിയില്‍ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഏഷ്യനെറ്റാണ് ഓസ്ലറിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഓസ്ലർ ബോക്സ്‌ഓഫീസില്‍

ഓസ്ലർ 50 കോടിയോളം ആഗോള ബോക്സ് ഓഫീസില്‍ നേടിയെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രമെന്ന പേരില്‍ തന്നെ ഓസ്ലർക്ക് റിലീസിന് മുമ്ബെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഒപ്പം മമ്മൂട്ടി ചിത്രത്തില്‍ കാമിയോ വേഷം ചെയ്യുമെന്ന് അഭ്യുഹങ്ങള്‍ വന്നതോടെ ഓസ്ലറിന് കൂടുതല്‍ പ്രേക്ഷകരിലേക്കെത്തി. ആദ്യ മൂന്ന് ദിവസം കൊണ്ട് ഓസ്ലർ 8.15 കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്. ഏറ്റവും ഒടുവില്‍ 25-ാം ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ ജയറാം ചിത്രം നേടിയത് 40 കോടി രൂപയാണ്. യുഎഇയില്‍ കളക്ഷൻ ഏകദേശം പത്ത് കോടിയോളം ഓസ്ലർ നേടിട്ടുണ്ട്. പുതിയ കണക്കുകള്‍ എല്ലാ കൂടി വരുമ്ബോള്‍ ജയറാം ചിത്രത്തിന്റെ ആകെ ബോക്സ്‌ഓഫീസ് കണക്ക് 50 കോടി കടക്കും.

ഡോക്ടറായ രണ്‍ധീർ കൃഷ്ണൻ എഴുതിയ കഥയാണ് മിഥുൻ മുനുവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്ബോക്ക് സിനിമാസിന്റെ ബാനറില്‍ ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമിനെയും മമ്മൂട്ടിയെയും കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തില്‍ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുണ്‍ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോണ്‍ മന്ത്രിക്കല്‍, ലൈൻ പ്രൊഡ്യൂസർ സുനില്‍ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്ബ്യാങ്കാവ്, പ്രൊഡക്ഷൻ കണ്‍ട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തില്‍ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.

You may also like

error: Content is protected !!
Join Our WhatsApp Group