ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ഏട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തൃശൂർ സ്വദേശിയും അവതാരകനും ഗായകനുമെല്ലാമായ രതീഷ് കുമറാണ് സീസണ്‍ ആറില്‍ ഹൗസില്‍ നിന്നും ആദ്യമായി പുറത്തായത്. തുടക്കം മുതല്‍ ഇതുവരെയും ഹൗസില്‍ ഏറ്റവും ആക്ടീവായിരുന്ന മത്സരാർത്ഥിയായിരുന്നു രതീഷ് കുമാർ. പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും വഴക്കുകള്‍ സൃഷ്ടിച്ച് സ്ക്രീൻ സ്പേസ് കണ്ടെത്താൻ ശ്രമിച്ചത് പ്രേക്ഷകരില്‍ രതീഷിന് നെഗറ്റീവ് ഇമേജ് നല്‍കി.
അതിനാലാണ് ആദ്യ ആഴ്ചയില്‍ തന്നെ പ്രേക്ഷക പിന്തുണയുടെ കുറവ് മൂലം രതീഷ് പുറത്തായത്. ഇപ്പോള്‍ ഹൗസില്‍ പതിനെട്ട് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. തമ്മിലടികള്‍ക്ക് ഒട്ടും കുറവില്ലാത്ത ഒരു സീസണാണ് ആറാം സീസണ്‍. ഇപ്പോഴിതാ ജാസ്മിനും റിഷിയും തമ്മില്‍ നടന്ന ശക്തമായൊരു ഏറ്റുമുട്ടലിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് ടീം.
ജാസ്മിൻ പിന്നില്‍ നിന്ന് കുത്താനും മുന്നില്‍ വന്ന് ചിരിക്കാനും മിടുക്കിയാണെന്ന് പറഞ്ഞാണ് റിഷി ബഹളം ആരംഭിച്ചത്. നീ ഒന്നുകില്‍ ബാക്കില്‍ നിന്ന് കുത്ത് അല്ലെങ്കില്‍ മുന്നില്‍ വന്ന് ചിരിക്ക്. അല്ലാതെ ഈ രണ്ട് ക്യാരക്ടറുമായി എന്നോട് സംസാരിക്കാൻ വരരുതെന്ന് പറഞ്ഞാണ് റിഷി ജാസ്മിനോട് രോഷാകുലനായത്. വൃത്തികെട്ട കളികളിക്കേണ്ടെന്ന് പറഞ്ഞ് സോഫയിലെ കുഷ്യൻ വലിച്ചെറിഞ്ഞ് റിഷി ദേഷ്യം തീർക്കുന്നതും പ്രമോയില്‍ കാണാം.
റിഷി ദേഷ്യപ്പെടുമ്ബോള്‍ തിരിച്ച് പ്രതികരിക്കാൻ ജാസ്മിൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. വാഴപോലെ വാഴയുടെ പുറകുന്ന മരവാഴയാണ് ഗബ്രിയെന്ന് റിഷി പറയുന്നതും പ്രമോയില്‍ കാണാം. പക്ഷെ ഗബ്രി ഒന്നും പ്രതികരിക്കുന്നില്ല. ജാസ്മിൻ മറ്റുള്ളവരോട് തന്റെ ഭാഗം വിശദീകരിക്കുമ്ബോള്‍ കലിപൂണ്ട് കട്ടിലില്‍ നിന്നും ചാടിയിറങ്ങി റിഷി ജാസ്മിനടുത്തേക്ക് പാഞ്ഞടുക്കുന്നതും പ്രമോയില്‍ കാണാം.
പ്രമോ വൈറലായതോടെ പ്രേക്ഷകരില്‍ ഭൂരിഭാഗവും റിഷിക്കൊപ്പമാണെന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. ജാസ്മിൻ ഒന്നും അല്ലാതായ നിമിഷം എന്നാണ് പ്രമോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകള്‍. പൊതുവെ ആരുമായി വാക്ക് തർക്കത്തില്‍ ഏർപ്പെട്ടാലും പിടിച്ച് നില്‍ക്കാനും ജയിക്കാനും ജാസ്മിന് സാധിക്കാറുണ്ട് എന്നാല്‍ റിഷിയുമായി ഏറ്റുമുട്ടിയപ്പോള്‍ ജാസ്മിന് അത് സാധിച്ചില്ല.
അതേസമയം ഗബ്രിക്കൊപ്പം പവർ റൂമില്‍ കയറിയശേഷം റിഷിയെ നോമിനേറ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് ജാസ്മിൻ. പവർറൂമില്‍ യമുനയും ജാൻമോണിയുമായി സംസാരിക്കവെ ജാസ്മിനും ഗബ്രിയും ഇക്കാര്യം പറയുകയും ചെയ്തു. റിഷിയെ നോമിനേറ്റ് ചെയ്യാമെന്നുള്ള ആലോചനയിലാണ്. എല്ലാവരോടും സോപ്പിട്ട് നിന്ന് സേഫ് ഗെയിം കളിക്കുകയാണ് റിഷി.
ഇതുവരെ തന്റെ അഭിപ്രായം തുറന്ന് പറയാൻ റിഷി തയ്യാറായിട്ടില്ലെന്നുമാണ് ജാസ്മിനും ഗബ്രിയും ചർച്ചക്കിടെ പറഞ്ഞത്. അതേസമയം ഗബ്രിയോടൊപ്പം ചേർന്ന് ജാസ്മിൻ ചീപ്പ് ഗെയിമാണ് കളിക്കുന്നതെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. ലവ് ട്രാക്കെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ ജാസ്മിനും ഗബ്രിക്കും പ്രേക്ഷകർക്കിടയില്‍ നെഗറ്റീവ് ഇമേജ് വന്ന് തുടങ്ങിയിട്ടുണ്ട്.
തന്റെ അടുത്തും ജാസ്മിൻ കോമ്ബോയ്ക്ക് ശ്രമിക്കുന്നതിന്റെ ഭാഗമായി വന്നിരുന്നുവെന്നുള്ള തരത്തില്‍ ലൈവില്‍ റിഷി സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ ബാക്കി പത്രമാണോ പ്രമോയില്‍ കാണിച്ച ഇരുവരുടെയും പുതിയ വഴക്കെന്ന് വ്യക്തമല്ല. ജാസ്മിൻ-റിഷി വഴക്കില്‍ ആരുടെ ഭാഗത്താണ് ശരിയെന്നതും വ്യക്തമല്ല.
ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ട്രാക്ക് ബിഗ് ബോസിന് അകത്തും പ്രേക്ഷകർക്ക് ഇടയിലും സംസാര വിഷയമാണ്. ഇരുവരും ഏറെ നേരം ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഹൗസിനുള്ളില്‍ ഉള്ളവരും ചർച്ച ചെയ്യുന്നുണ്ട്. എത്ര ലവ് ട്രാക്ക് കളിച്ചാലും തങ്ങളെ കബിളിപ്പിക്കാനാവില്ലെന്നാണ് പ്രേക്ഷകരുടെ നിലപാട്.