Home Featured ജലക്ഷാമം;ബെംഗളൂരു നിവാസികൾക്ക് ആനന്ദ് മഹീന്ദ്രയുടെ വക ട്രിക്ക്

ജലക്ഷാമം;ബെംഗളൂരു നിവാസികൾക്ക് ആനന്ദ് മഹീന്ദ്രയുടെ വക ട്രിക്ക്

by admin

മൂന്നു നാലു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ഇത്തവണ ബെംഗളൂരുവിലുണ്ടായത്. ഭൂരിഭാഗം കിണറുകളും കുഴൽക്കിണറുകളും ഒക്കെ വറ്റി വരണ്ടു. സർക്കാരിൻെറ ജല വിതരണം ഇടയ്ക്കിടക്ക് തടസപ്പെട്ടതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ബെംഗളൂരു നിവാസികൾ ബുദ്ധിമുട്ടി.

ഓരോ തുള്ളി വെള്ളവും പ്രധാനമാണെന്നും അത് സുരക്ഷിതമായി സംഭരിക്കണമെന്നും ഓർമിപ്പിക്കുന്ന പോസ്റ്റുമായി ആനന്ദ് മഹീന്ദ്ര. എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നിടത്തെല്ലാം പ്രായോഗികമാക്കാവുന്ന ആശയമാണ് ആനന്ദ് മഹീന്ദ്ര പങ്കു വെച്ചത്. ഇന്ത്യയിലുടനീളം ഈ രീതി അവലംബിക്കാമെന്ന് ആനന്ദ് മഹീന്ദ്ര എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ പങ്കുവക്കുന്നു. എസിയിൽ നിന്ന് പാഴായി പോകുന്ന വെള്ളം മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ച് കൂടെ എന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര പറയുന്നു.

വീട്ടിലെ അല്ലെങ്കിൽ ഓഫീസിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് വെള്ളം സംഭരിച്ച് പുനരുപയോഗിക്കുന്നതിനുള്ള ചെറിയൊരു ട്രിക്കാണ് വീഡിയോയിലൂടെ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. എസിയിൽ ഒരു പൈപ്പ് ഘടിപ്പിച്ച് അത് ഒരു ടാപ്പുമായി ഘടിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇങ്ങനെ സംഭരിക്കുന്ന വെള്ളം നിലം തുടക്കാനും ചെടി നനക്കാനുംമറ്റ് വീട്ടാവശ്യങ്ങൾക്കുമൊക്കെയായി ഉപയോഗിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. ഇത്തരം ചെറിയ ട്രിക്കുകളിൽ കൂടെ പോലും ജലം സംഭരിക്കാൻ ആകുമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു.

ഏറെ ജലക്ഷാമമുള്ള ബെംഗളൂരുവിൽ ഏസി ഉപയോഗിച്ച് ധാരാളം വെള്ളം ശേഖരിക്കാനാകും എന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. 100 ലിറ്റർ വെള്ളം വരെ ഇങ്ങനെ ശേഖരിക്കാമെന്ന് അദ്ദേഹം പറയുന്നു. നിരവധി ആനന്ദ് മഹീന്ദ്ര ആരാധകർ സമൂഹമാധ്യമങ്ങളിൽ ഈ ആശയം ഏറ്റെടുത്തിട്ടുണ്ട്. ടെക്‌നോളജി ഹബായ ബംഗളുരുവിലെ വരൾച്ച മൂലം നിരവധിയാളുകൾ ഇപ്പോഴും ജലക്ഷാമം നേരിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group