നോയ്ഡ: മയക്കുമരുന്ന് പാർട്ടിയില്‍ ലഹരിക്കായി പാമ്ബിൻ വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബർ എല്‍വിഷ് യാദവിനെ നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തു.
സെക്ടർ 49 പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ നവംബറില്‍ അഞ്ച് മൂർഖൻ പാമ്ബുകളടക്കം ഒമ്ബതു പാമ്ബുകളും 20 മില്ലി ലിറ്റർ വിഷവുമായി മറ്റ് അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
പരിപാടിയില്‍ യാദവ് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിച്ചുവരുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ്. പീപ്ള്‍ ഫോർ ആനിമല്‍സ് എന്ന സംഘടന നല്കിയ പരാതിയില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് കേസ്. ബിഗ് ബോസ് ജേതാവ് കൂടിയായ യാദവ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.