Home Featured ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ആസ്വദിക്കുകയായിരുന്നു;വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ആസ്വദിക്കുകയായിരുന്നു;വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍

by admin

മുംബൈ: ആശുപത്രിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. വാര്‍ത്ത വ്യാജമാണെന്ന് ബച്ചന്‍ പ്രതികരിച്ചു. എന്നാല്‍ ബച്ചന്‍ ഇന്നലെ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണുകയായിരുന്നു.ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണാന്‍ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് നടന്‍ എത്തിയത്. ടൈഗേഴ്സ് ഓഫ് കൊല്‍ക്കത്ത

മൊജ്ഹി മുംബൈ തമ്മിലുള്ള പോരാട്ടം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പമാണ് അമിതാഭ് ബച്ചന്‍ ആസ്വദിച്ചത്. അതേസമയം മാച്ച് കഴിഞ്ഞു അമിതാഭ് ബച്ചനോട് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കിയപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജ്യമാണെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ ബച്ചനെ പ്രവേശിപ്പിച്ചതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്. നടനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടന്‍ ആശുപത്രിയില്‍ അഡ്മിറ്റായി എന്നത് സംബന്ധിച്ച് നടന്റെ കുടുംബമോ ആശുപത്രി അധികൃതരോ പ്രതികരിച്ചിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group