തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കി കേരളത്തിൽ എൽഡിഎഫ് കുതിക്കുമ്പോൾ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന തെരഞ്ഞെടുപ്പ് മദ്രാവാക്യവും തിളങ്ങുകയാണ്. ക്യാപ്റ്റൻ നയിക്കുമെന്ന് പറഞ്ഞ ഓരോ എൽഡിഎഫ് അണിയും അത് ജനഹിതം മനസിലാക്കി പറഞ്ഞതുതന്നെയെന്ന് തെളിഞ്ഞിരിക്കുകയാണ്.
സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലേക്ക്.
കേരള രാഷ്ട്രീയ ചരിത്രം തിരുത്തി തുടർഭരണത്തിലേക്ക് പിണറായി വിജയൻ നടന്നടുക്കുമ്പോൾ നിഷ്പ്രഭമായത് ഉയർന്നുവന്ന വിവാദങ്ങളും.തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ എൽഡിഎഫ് മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി ഉൾപ്പടെ ആവർത്തിച്ചത് ഇതോടെ സത്യമായി തീർന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കികൊണ്ട് എൽഡിഎഫ് ലീഡ് 90 കടന്ന് കുതിക്കുകയാണ്.
കര്‍ണാടക ഉപതെരെഞ്ഞടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍.
ഇനി ഒരു തിരിച്ച് വരവ് യുഡിഎഫിന് സാധിക്കാത്ത തരത്തിലുള്ള ലീഡ് നില ഉയർത്തിയാണ് എൽഡിഎഫിന്റെ തേരോട്ടം. അവസാന നിമിഷങ്ങളിലെ അട്ടിമറി എന്ന പ്രതീക്ഷ ഏറെക്കുറെ യുഡിഎഫിന് അസ്തമിച്ചിരിക്കുകയാണ്. 45ഓളം സീറ്റിലാണ് യുഡിഎഫിന് ലീഡ് ചെയ്യാനായിരിക്കുന്നത്. 92 സീറ്റും അതിന് മുകളിലേക്കും ലീഡ് കടക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് എൽഡിഎഫും.
എല്ലാ പ്രതിപക്ഷ ആരോപണങ്ങളേയും നേരിട്ട് അഞ്ച് വർഷം കഴിയുമ്പോഴുള്ള ഭരണമാറ്റത്തിൽ വിശ്വാസമർപ്പിച്ച പ്രതിപക്ഷത്തെ നിരാശരാക്കി കേരളത്തിന്റെ മണ്ണ് വീണ്ടും ചുവപ്പിച്ചിരിക്കുന്നത് പിണറായി വിജയൻ എന്ന വ്യക്തിയുടെ പ്രഭാവത്തിന്റെ ഫലമായി തന്നെയാണ്. വീഴ്ചകൾ ഏറെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നെങ്കിലും പ്രളയങ്ങളും നിപ്പയും കോവിഡും അടക്കമുള്ള മഹാമാരികളും മഹാപ്രളയവും നേരിട്ട സമയത്ത് ജനങ്ങൾക്ക് കൈത്താങ്ങായ ഭരണമികവിന് ജനങ്ങൾ വോട്ട് നൽകി കടപ്പെട്ടിരിക്കുകയാണ്.
കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍.
ക്ഷേമപ്രവർത്തനങ്ങൾ തന്നെയാണ് ഒന്നാം പിണറായി സർക്കാരിന് ഒരു തുടർച്ച സമ്മാനിച്ചിരിക്കുന്നത്. ക്ഷേമപെൻഷനുകൾ, ഭക്ഷ്യക്കിറ്റുകൾ, ലൈഫ് ഭവനിർമ്മാണ പദ്ധതി തുടങ്ങി ഒട്ടനേകം ജനക്ഷേമ പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് മികച്ചരീതിയിൽ നടന്നത് വോട്ട് ഷെയർ വർധിപ്പിച്ചിരിക്കുകയാണ്.
സ്ത്രീകളുടെ വോട്ട് നിർണായകമായ തെരഞ്ഞെടുപ്പിൽ വീട്ടമ്മമാരുടെ ഇടയിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉണ്ടായ പ്രതിഛായ വോട്ടായി മാറിയെന്ന് തന്നെയാണ് ഈ വോട്ടിലെ കുതിപ്പ് കാണിക്കുന്നത്.
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
- പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോഗികളെ; ബെംഗളൂരുവില്‍